ആകെ പേജ്‌കാഴ്‌ചകള്‍

2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

ആത്മ വിമർശനത്തിന്റെ ഏടുകൾ


എല്ലാത്തരം
 പ്രണയങ്ങളും ആസ്വദിച്ച ഒരാളായിരുന്നു അയാൾ .

കാല്പനികതയുടെയും ബൗദ്ധികതയുടെയും 

നർമത്തിന്റെയും  സൗഹൃദത്തിന്റെയും വിഭിന്നങ്ങളായ പ്രണയാവസ്ഥകളിലൂടെയും 

അയാൾ കടന്ന് പോയിരുന്നുപക്ഷേ പ്രണയിനികളുടെ ,

രതിയിലേക്കുള്ള ആത്മാർഥ ക്ഷണങ്ങളെ 

അയാളുടെ നീതി ബോധം സ്നേഹപൂർവ്വം 

നിരസിച്ചുസ്ത്രീക്ക് പ്രണയത്തിന്റെ സാക്ഷാത്കാരം രതിയിലൂടെ തന്നെ എന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു ..

 അർത്ഥത്തിൽ അയാളുടെ പ്രണയങ്ങൾ 

അപൂർണമായ കഥകളായും ..സാക്ഷത്കരിക്കപ്പെടാത്ത സ്വപ്നങ്ങളായും അവശേഷിച്ചു ..

കാലങ്ങൾക്കിപ്പുറം , പ്രണയങ്ങളെ ഇഴകീറി അപഗ്രഥിക്കവേ ..അയാളുടെ തിരിച്ചറിവുകൾ 

പൂർണമായ ശരികൾ അല്ലെന്നും അയാൾക്ക് തോന്നി ...